Tuesday 17 May 2011

HYPNOSIS

ഹായ്... ഞാന്‍ ബ്രഹ്മന്‍. ഹിപ്നോസിസ്-   ഇതു   പഠിച്ചു പരിശീലിക്കാന്‍ തുടങ്ങിയിട്ട്
കേവലംമൂന്നു വര്‍ഷമേ ആകുന്നുള്ളൂ.ഞാന്‍ മനസിലാക്കിയ ഹിപ്നോസിസ് നെ കുറിച്ച് 
ഏതാനും കാര്യങ്ങള്‍പങ്കു വെക്കാന്‍ആഗ്രഹിക്കുന്നു.  ഒരു ചികിത്സ  എന്ന നിലയില്‍,
ചില ഗുരുതരമല്ലാത്ത മാനസിക പ്രശ്നങ്ങള്‍ക്ക്(Neurosis),  ഹിപ്നോസിസ് വളരെ 
ഫലപ്രദമാണ്. !Hypnosis  ഒരുപാടു പേരില്‍ ഇതിനോടകം ഞാന്‍  പ്രയോജന
പെടുത്തി കഴിഞ്ഞു.  ഇതു ചെയ്യുന്നത് കണ്ടു  നില്‍ക്കുന്നവരില്‍ അതിശയം ജനിപ്പിക്കും.
ഏതാണ്ട് രണ്ടു വര്ഷം മുന്‍പ്, നെടുമങ്ങാട്‌ താലൂക്ക് ആശുപത്രിയിലെ 
De -Addiction Clinic ല് മദ്യാസക്തിക്ക് പലപ്പോഴായി  ചികിത്സയ്ക്കെത്തിയ 26  
വയസുള്ള രണ്ടു പേരെ(ധനേഷും അജിത്തും )  , Hypnotic നിദ്രയില്‍ 
എത്തിച്ചിരുന്നു .  രണ്ടു പേരും അമിതമായി പുകവലിക്കുന്നവരയിരുന്നു.
പുകവലി നിര്‍ത്താന്‍ രണ്ടു പേരും പലപ്പോഴും  വിഫല ശ്രമം
നടത്തിയിട്ടും ഉണ്ട്.Counselling  നു വന്നപ്പോള്‍ ധനേഷ് പോക്കറ്റില്‍
 ചെറിയ ഒരുകെട്ട്‌ ബീഡി കരുതിയിരുന്നു.
നിദ്രയില്‍ എത്തിച്ച
 ശേഷം ധനേഷ് നോട് ഞാന്‍ പറഞ്ഞു -" നിങ്ങള്‍ പുകവലി നിര്‍ത്താന്‍ അതിയായി ആഗ്രഹിക്കുന്നു..... അതെ നിങ്ങള്‍
 ഈ നിമിഷം  മുതല്‍പുകവലി നിര്‍ത്തി കഴിഞ്ഞു..നിങ്ങള്‍ പുറത്തിറങ്ങുമ്പോള്‍
 പോക്കെറ്റില്‍ ഉള്ള ബീഡി ഒടിച്ച് വലിച്ചെറിയും"..ഏതാനും സമയത്തിന് ശേഷം
 ധനേഷിനെ ഉണര്‍ത്തി.കുറച്ചു നേരം സംസാരിച്ചു കഴിഞ്ഞു പിരിഞ്ഞു.
പുറത്തിറങ്ങി യ ഉടനെ ധനേഷ് ബീഡി  ഒടിച്ച് വലിച്ചെറിഞ്ഞു.!!!
അജിത്തിനോട് മറ്റൊരു സമീപനമാണ് എടുത്തത്‌.ഒരു വെള്ളിയാഴ്ചയാണ്
  അജിത്തിനെ നിദ്രയില്‍ എത്തിച്ചത്.ശേഷം ഞാന്‍ അജിത്തിനോട് പറഞ്ഞു - "നിങ്ങള്‍  പുകവലി നിര്‍ത്താന്‍  ആഗ്രഹിക്കുന്നു...അത് നിങ്ങള്ക്ക്  സാധിക്കും..
വരുന്ന ഞായറാഴ്ച മുതല്‍ നിങ്ങള്‍ പുകവലിക്കില്ല...അത് നിങ്ങള്‍ തീരുമാനിച്ചു 
കഴിഞ്ഞു". ഞായറാഴ്ച അവധി കഴിഞ്ഞു വന്നപ്പോള്‍ അജിത്‌ എന്നോട് പറഞ്ഞു.

-" സര്‍ ഇന്നലെ മുതല്‍ ഇതുവരെഞാന്‍പുകവലിച്ചില്ല.!!Hypnosis  ലൂടെ 
പുകവലി പൂര്‍ണമായി മാറ്റാം എന്ന് ഞാന്‍ അവകാശപെടുന്നില്ല.എന്നാല്‍
 ഇത്തരം കാര്യങ്ങള്‍ അതിശയമുണ്ടാക്കുന്നു. കേവലം ഒരു Suggestion കൊണ്ട് 
വ്യക്തിയില്‍ മാറ്റം ഉണ്ടാകുന്നു.!!  മറ്റൊരു രസകരമായ കാര്യം Hypnotic 
നിദ്രയില്‍ നിന്നും ഉണര്‍ന്നു കഴിഞ്ഞാല്‍ നമ്മള്‍ ചോദിച്ചതോ പറഞ്ഞതോ ആയ 
ഒന്നും അയാള്‍ക്ക് ഓര്‍മയുണ്ടാകില്ല  എന്നതാണ് !!! നമ്മള്‍ ചോദിക്കുന്നതിനു
മറുപടി പറയുകയും ചെയ്യും!!!

സൈകോളജിയില്‍  അറിവ്ഉള്ളവര്‍ക്കും ഹിപ്നോസിസ്  അത്ര
വശമില്ല എന്നത്
സത്യമാണ്.മനസികരോഗങ്ങളെകുറിച്ച്  ചെറിയനിലയില്‍ അറിവ്
 നേടിയ മുതല്‍
തന്നെ  ഹിപ്നോസിസ് പഠിക്കണമെന്ന്  ഞാന്‍ ഉറപ്പിച്ചു. 
 . നമ്മുടെ നാട്ടില്‍    കോളേജ് /   യുണിവേഴ്സിടി   കളില്‍ നിന്നും
ഹിപ്നോസിസ് പഠിക്കാന്‍ കഴിയില്ല അഥവാ പഠിപ്പിക്കുന്നില്ല."ഹിപ്നോസിസ് സ്വയം പഠിക്കാം" എന്ന പേരിലുള്ള ധാരാളം
 പുസ്തകങ്ങള്‍    മലയാളത്തില്‍
 വന്നിട്ടുണ്ട് . അതില്‍ ചില   പുസ്തകങ്ങള്‍ ഞാനും  വായിച്ചു.  !
പുസ്തകത്തില്‍
 സൂചിപ്പിക്കും  പ്രകാരം പരിശീലനവും തുടങ്ങി. മണിക്കൂറുകള്‍ നീണ്ട
പരിശീലനം!!!കണ്ണുകള്‍ക്ക്‌ പവര്‍(Power) ഉണ്ടാകണം,ഒരു hypnotherapist
അവശ്യം നേടേണ്ട കാര്യം- പുസ്തകo പറയുന്നു  .              അതിരാവിലെ
 ഉണര്‍ന്നു     മെഴുകു തിരി തെളിച്ചു ആ തിരി വെളിച്ചത്തില്‍ ഇമവെട്ടാതെ
കണ്ണും നട്ടിരിക്കണം - കണ്ണ് കൂടുതല്‍  പവര്‍ ഉള്ളത് ആകാനുള്ള എളുപ്പ വഴി !!!
ഞാന്‍ ശ്രമിച്ചു.  ആഴ്ചകള്‍ പലതും കഴിഞ്ഞു കണ്ണിനു ഒരു പവറും ഉണ്ടായില്ല
നേരെമറിച്ച് കണ്ണ് കുഴിഞ്ഞു എന്ന് വീട്ടുകാരും പരിചയക്കാരും പറയാന്‍ തുടങ്ങി.Hypnosis  പഠിക്കാന്‍ ഇതുപോലുള്ള കഠിന ക്രിയകള്‍ ഒന്നും തന്നെ
ആവശ്യം ഇല്ല ,കണ്ണിനു  പവറും വേണ്ട  എന്നുള്ളതാണ് വാസ്തവം. 


എന്നാല്‍    തികച്ചും അടിസ്ഥാനരഹിതമായ കാര്യങ്ങളാണ്‌ പുസ്തകങ്ങളും
വ്യക്തികളും നല്കിപോരുന്നത്.

ശ്വാസം,കാഴ്ച,കേള്‍വി,ശരീര ചലനം -ഇവ നാലും നിശ്ചിത   രീതിയില്‍
നിര്‍ദേശം നല്‍കി നിയന്ത്രിക്കാന്‍
കഴിഞ്ഞാല്‍ ഒരു
വ്യക്തിയെ(subject) നമുക്ക്
Hypnotic മയക്കത്തിന് വിധേയമാക്കാന്‍ കഴിയും. വിധേയനാകുന്ന വ്യക്തിക്ക്
(subject) പൂര്‍ണ താല്പര്യം ഉണ്ടാകണം.ഗുരുതരമായ
മാനസികരോഗമുള്ളവരെയും
(Psychosis) ലഹരി ഉപയോഗിച്ച് വരുന്നവരെയും Hypnotic മയക്കത്തിന്
വിധേയമാക്കാന്‍  കഴിയില്ല.
 മനശാസ്ത്ര ചികിത്സയില്‍ Hypnosis  വ്യാപകമായി ഉപയോഗിക്കുന്നില്ല.
എല്ലാ മനോരോഗങ്ങള്‍ക്കും ഫലപ്രദം അല്ല  എന്നതും എല്ലാവരെയും
മയക്കത്തിന്
വിധേയമാക്കാന്‍ കഴിയില്ല എന്നതും കാരണം ആകാം. എന്നാല്‍ മരുന്ന്
ചികിത്സയിലൂടെ(Drug therapy) മാറാത്ത  പല ചെറു  മനോരോഗങ്ങള്‍ക്കും (Neurosis) Hypnosis    ഗുണം ചെയ്യും.നഖം കടിക്കുന്ന ശീലം ,അകാരണമായ
ഭയം,ആവര്‍ത്തിച്ചു
കൈകാലുകളും മറ്റും വൃത്തിയാക്കുന്ന സ്വഭാവം ( OCD) മാതാപിതാക്കളില്‍ നിന്നും   അകന്നു കഴിയാന്‍  കുട്ടികള്‍ 
ആശങ്ക പെടുന്ന സ്വഭാവം- (വയറു വേദന,തലവേദന,ഒമിറ്റിംഗ്
ഈവക ലക്ഷണങ്ങള്‍ പ്രകടിപ്പിക്കും
,Seperation  Anxiety ),നിശാടനം(Walking during sleep; Somnambulism )ബാധ കേറുക (hysteria)  കിടക്ക യില്‍  മൂത്രം ഒഴിക്കല്‍(Bed  wetting)  തുടങ്ങി ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ വരെ ഇതു
 പ്രയോഗിക്കാം.Hypnosis
  പഠിക്കുന്ന
വ്യക്തി യുടെ മാനസിക നിലയും  പ്രധാനമാണ് .കാരണം ഇതു
തെറ്റായ കാര്യങ്ങള്‍ക്കും
 ഉപയോഗിച്ചേക്കാം ! 
ചെറിയ ചെറിയ മാനസിക പ്രശ്നങ്ങള്‍ക്ക് മരുന്ന് ചികിത്സയ്ക്ക് ഒപ്പവും ഇതു ഉപയോഗിക്കാം. പല ട്രെയിനിംഗ്
പ്രോഗ്രാമ്മുകളിലും
  ചില       Trainers      എല്ലാ അംഗങ്ങളെയും Hypnotic മയക്കത്തില്‍
എത്തിക്കാറുണ്ട്
- ഒരു relaxation method  എന്ന പേരില്‍. Hypnosis ഉപയോഗിച്ച് ഒരുപാടു പേര്‍ക്ക് ആശ്വാസം കോടുക്കാന്‍ സാധിക്കും
  (മാനസിക രോഗങ്ങളില്‍ അറിവ് നേടിയ
ശേഷം ) മറ്റു ചിലപ്പോള്‍ കാഴ്ചക്കാരെ അതിശയിപ്പിക്കാനും!!!
അതെ നിങ്ങള്‍ക്കും ഒരു Hypnotherapist ആകാം,മാസങ്ങള്‍ നീണ്ടു
നില്‍ക്കുന്ന അനാവശ്യമായ കഠിനപ്രയത്നം കൂടാതെ.

                                                                                                                         BRAHMAN